Latest NewsIndiaNews

അടുത്ത 40 ദിവസം നിര്‍ണ്ണായകം, കൊറോണ വ്യാപന സാദ്ധ്യതാ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ജനങ്ങളും ആരോഗ്യരംഗത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിര്‍ണ്ണായക മാണെന്നാണ് മുന്നറിയിപ്പ്. വിദേശത്ത് നിന്ന് എത്തിയ 39 പേര്‍ക്ക് ഇന്നലെ വരെ കൊറോണ സ്ഥിരീകരിച്ചതിനാല്‍ ലക്ഷണമുള്ളവര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും വാക്സിന്‍ കുത്തിവെയ്പ്പ് അതിവേഗം എടുക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read Also: സന്ദർശകരുടെ സുരക്ഷ: സീ ലൈനിൽ ഖ്വാദ് ബൈക്കുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും

മുമ്പ് കൊറോണ കാലത്തെ വ്യാപന തോതിന്റെ തീവ്രതയും അനുഭവവും മുന്നില്‍ കണ്ട് ആശുപത്രികള്‍ തയ്യാറെടുക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിലവില്‍ എടുത്തിരിക്കുന്ന തയ്യാറെടുപ്പുകളുടെ വിവരങ്ങള്‍ക്കനുസരിച്ചാണ് ഇന്ത്യയിലും പ്രതിരോധ പ്രവര്‍ത്തനം വേഗത്തിലാക്കുന്നത്.

നിലവിലെ കൊറോണ ഉപവകഭേദത്തിന്റെ പ്രത്യേകതകളും ആരോഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കൈമാറിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഈ മാസം 24 മുതലുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button