Latest NewsNewsBusiness

ഉയർത്തെഴുന്നേറ്റ് ആഭ്യന്തര സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു

നിഫ്റ്റി 117 പോയിന്റ് നേട്ടത്തിൽ 18,132- ലാണ് വ്യാപാരം അവസാനിപ്പിച്ചത്

സൂചികകൾ ഉയർത്തെഴുന്നേറ്റതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 361 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,927- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 117 പോയിന്റ് നേട്ടത്തിൽ 18,132- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനവും, സ്മോൾക്യാപ് സൂചിക 1.5 ശതമാനവും നേട്ടം കൈവരിച്ചു.

ടാറ്റ മോട്ടോഴ്‌സ്, ഏഷ്യൻ പെയിന്റ്‌സ്, വിപ്രോ, ലാർസൺ ആൻഡ് ടൂബ്രോ, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയവയുടെ ഓഹരികൾ ഇന്ന് സെൻസെക്സിൽ നേട്ടം കൈവരിച്ചു. ടാറ്റാ സ്റ്റീലിന്റെ ഓഹരികൾ 6 ശതമാനത്തിലധികമാണ് ഉയർന്നത്. അതേസമയം, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, എച്ച്ഡിഎഫ്സി എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഏകദേശം 2500- ലധികം ഓഹരികളാണ് ബിഎസ്ഇയിൽ മുന്നേറിയത്.

Also Read: രാഹുല്‍ അമാനുഷികൻ: രാഹുല്‍ ഗാന്ധിയെ ശ്രീരാമനോടും ഭാരത് ജോഡോ യാത്രയെ രാമായണത്തോടും താരതമ്യപ്പെടുത്തി സല്‍മാന്‍ ഖുര്‍ഷിദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button