സ്ഥിര നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്ത് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതുക്കിയ പലിശ നിരക്കുകൾ അറിയാം.
ഏഴ് ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.5 ശതമാനമാണ് പൊതുവിഭാഗത്തിന് ലഭിക്കുന്ന പലിശ നിരക്ക്. ഇക്കാലയളവിൽ സീനിയർ സിറ്റിസൺസിന് 4 ശതമാനവും, സൂപ്പർ സീനിയർ സിറ്റിസൺസിന് 4.30 ശതമാനവുമാണ് പലിശ ലഭിക്കുക. 46 ദിവസം മുതൽ 179 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പൊതുവിഭാഗത്തിൽ 4.50 ശതമാനവും, സീനിയർ സിറ്റിസൺസിന് 5.00 ശതമാനവും, സൂപ്പർ സീനിയർ സിറ്റിസൺസിന് 5.30 ശതമാനവും പലിശ ലഭിക്കും. ഒരു വർഷം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് പൊതുവിഭാഗത്തിൽ 6.30 ശതമാനമാണ് പലിശ നിരക്ക്. അതേസമയം, സീനിയർ സിറ്റിസൺസിന് 6.80 ശതമാനവും, സൂപ്പർ സീനിയർ സിറ്റിസൺസിന് 7.10 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.
600 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് പൊതുവിഭാഗത്തില്‍ 7.00 ശതമാനവും സീനിയര്‍ സിറ്റിസണ്‍സിന് 7.50 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.80 ശതമാനം വീതവും പലിശ നല്‍കുന്നു. 5 വര്‍ഷത്തിനു മുകളിലും 10 വര്‍ഷം വരെയുമുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പൊതുവിഭാഗത്തില്‍ 6.50 ശതമാനം നിരക്കിലും, സീനിയര്‍ സിറ്റിസണ്‍സിനും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനും 7.30 ശതമാനം നിരക്കിലുമാണ് പലിശ നല്‍കുന്നത്.
Post Your Comments