Latest NewsKeralaNews

പൊതു വിദ്യാഭ്യാസ സംരക്ഷണം; ഏഴു കൊല്ലം കൊണ്ട് 3,000 കോടിയുടെ വികസനം: മന്ത്രി വി ശിവന്‍കുട്ടി 

 

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഏഴു കൊല്ലം കൊണ്ട് 3,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സ്കൂളുകളിൽ നടന്നതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സമാനതകളില്ലാത്ത പ്രവർത്തനമാണിതെന്നും ഫലമായി പത്തര ലക്ഷത്തോളം പുതിയ കുട്ടികൾ പൊതുവിദ്യാഭ്യാസ മേഖലയിലേക്കെത്തിയെന്നും മന്ത്രി പറഞ്ഞു. കിഎഫ്ബി, പ്ലാൻ, മറ്റു ഫണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കിയത്. പിണങ്ങോട് ഗവ. യു.പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ഒരു പൊതുവിദ്യാലയവും അടച്ചുപൂട്ടരുത്. ഇത് മുന്നിൽ കണ്ടാണ് കിതച്ചു കൊണ്ടിരുന്ന പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാൻ ഒന്നാം പിണറായി സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊണ്ടുവന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. അക്കാദമികമായി സ്കൂളുകളെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കാനുള്ള പ്രവർത്തനങ്ങളും വിദ്യാകിരണം മിഷന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന്റെ ഉദാഹരണമാണ് പിണങ്ങോട് യു.പി സ്കൂളെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച രണ്ടു കോടി രൂപയുടെ കെട്ടിടത്തിന്റെയും പാചകപ്പുര, നവീകരിച്ച പ്രീ പ്രൈമറി കെട്ടിടം, പാർക്ക്, എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ഫർണിച്ചറുകൾ എന്നിവയുടെയും ഉദ്ഘാടനമാണ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button