Latest NewsKeralaNattuvarthaNews

ഇപി ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടി: ഈ വിഷയത്തില്‍ പിബിയില്‍ ചര്‍ച്ചയില്ലെന്ന് എംവി ഗോവിന്ദന്‍

ഡല്‍ഹി: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഈ വിഷയത്തില്‍ പൊളിറ്റ്ബ്യൂറോ യോഗത്തിൽ ഒരു ചര്‍ച്ചയും ഇല്ലെന്നും എംവി ഗോവിന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

വിവാദങ്ങളൊക്കെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണെന്നും എല്ലാം ജനങ്ങള്‍ക്ക് അറിയാമെന്നും ഇപി ജയരാജന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

കേരളത്തിലെ വലിയൊരു അധോലോക സംഘമായി സിപിഎം മാറി, ഇതിന്റെ തെളിവാണ് ഇ.പി ജയരാജന് എതിരെയുള്ള അഴിമതി ആരോപണം: കെ സുരേന്ദ്രന്‍

‘ഇതിനു മുന്‍പും ഞാനിതൊക്കെ ചെയ്തിട്ടുണ്ട്. താന്‍ പല സംരംഭങ്ങള്‍ക്കും നേതൃത്വം വഹിച്ചു. വിസ്മയ പാര്‍ക്ക്, കണ്ടല്‍ പാര്‍ക്ക്, പാപ്പിനിശേരി ഹോമിയോ ആശുപത്രി, പരിയാരത്തെ കാലിത്തീറ്റ നിര്‍മ്മാണ ഫാക്ടറിയൊക്കെ ഞാന്‍ മുന്‍കൈ എടുത്തവയില്‍ ഉള്‍പ്പെടും. വിവാദങ്ങളില്‍ എനിക്കൊന്നും പറയാനില്ല. റിസോര്‍ട്ടിനായി എല്ലാവരെയും ഒരുമിപ്പിച്ചു. ഇതെല്ലാം ജനങ്ങള്‍ക്കറിയാം,’ ഇപി ജയരാജന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button