വഡോദര: മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥനെ ഗുജറാത്തിലെ നദിയാദിൽ ഒരു സംഘം ആളുകൾ ചേർന്ന് തല്ലിക്കൊന്ന സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. തിങ്കളാഴ്ചയായിരുന്നു സംഭവം. മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത അതിർത്തി രക്ഷാ സേനാ ഉദ്യോഗസ്ഥനെ ഒരു സംഘം ആളുകൾ ചേർന്ന് തല്ലികൊലപ്പെടുത്തുകയായിരുന്നു. മെൽജിഭായ് വഘേലയാണ് കൊലപ്പെട്ടത്.
‘ഡിസംബർ 24 ന് നദിയാഡിലെ ചക്ലാസി ഗ്രാമത്തിൽ പ്രതികളിലൊരാളായ ശൈലേഷ് ജാദവ് വഘേലയുടെ മകളുടെ വീഡിയോ വൈറലാക്കി. തുടർന്ന് ബിഎസ്എഫ് സൈനികനായ മെൽജിഭായ് വഗേലയെ അവരുടെ വീട്ടിലേക്ക് പോയി ഇത് ചോദ്യം ചെയ്തു. ഇവിടെയെത്തിയ ഇദ്ദേഹത്തെ കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തു’, നദിയാദ് ഡിഎസ്പി വി ആർ ബാജ്പേയ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇയാളുടെ മകൾ പഠിച്ചിരുന്ന സ്കൂളിലെ തന്നെ വിദ്യാർഥിയായ പതിനഞ്ചുകാരനാണ് വീഡിയോ പ്രചരിപ്പിച്ചത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്നാണ് റിപ്പോർട്ട്. വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനായി പതിനഞ്ചുകാരന്റെ വീട്ടിൽ എത്തിയതായിരുന്നു ജവാൻ. എന്നാൽ, പതിനഞ്ചുകാരന്റെ ബന്ധുക്കളാണ് വഘേലയെ മർദിച്ചത്. മകൻ നവദീപിനും ഭാര്യക്കുമൊപ്പമാണ് വഘേല അവിടെ പോയത്.
എന്നിരുന്നാലും, കൗമാരക്കാരന്റെ വീട്ടുകാർ അവരെ ഉപദ്രവിക്കുകയായിരുന്നു. ആക്രമണം ജവാൻ എതിർത്തെങ്കിലും അക്രമകാരികൾ വടികളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് വഘേലയെയും മകനെയും മർദ്ദിച്ചു. ബിഎസ്എഫ് ജവാൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മകൻ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) 302, 307, 322, 504, 143, 147, 149 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്.
Post Your Comments