
തിരുവല്ല: ഡോക്ടര്‍മാരടക്കമുളള ജീവനക്കാര്‍ക്കു നേരെ കയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവും നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റപ്പുഴ മാടംമുക്ക് സ്വദേശി ഷിജു പീറ്ററിനെയാണ് അറസ്റ്റ് ചെയ്തത്.
ആശുപത്രിയില്‍ ചികിത്സക്കെത്തിച്ച അയല്‍വാസിയുടെ വിവരം തിരക്കിയെത്തിയതാണ് ഇയാള്‍. ഡ്യൂട്ടി ഡോക്ടര്‍ രോഗിയെ പരിശോധിച്ച ശേഷം ഡ്രിപ്പിട്ട് കിടത്തിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഷിജു ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാരായ ലക്ഷ്യ ശശികുമാര്‍, ലീന എന്നിവരോട് തട്ടിക്കയറുകയും അസഭ്യം പറയുകയുമായിരുന്നു.
‘യെസ്ഡി’ ട്രേഡ്മാർക്ക്: നിർണായക തീരുമാനവുമായി കർണാടക ഹൈക്കോടതി
ഇയാള്‍ 20 മിനിറ്റോളം സംഘർഷം സൃഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിനിടെ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയില്‍ പ്രതി മദ്യപിച്ചിരുന്നതായി തെളിഞ്ഞു. തുടർന്ന് ഇയാളെ റിമാന്‍ഡ് ചെയ്തു.
Post Your Comments