അബുദാബി: ജോലിസ്ഥലത്ത് മോഷണം നടത്തിയ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. നാലു ആഫ്രിക്കൻ പൗരന്മാർക്കാണ് യുഎഇ കോടതി ശിക്ഷ വിധിച്ചത്. മൂന്ന് മാസത്തെ തടവും 8,000 ദിർഹം പിഴയുമാണ് ഇവർക്ക് ശിക്ഷയായി ലഭിക്കുക. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം ഇവരെ നാടുകടത്തുകയും ചെയ്യും.
Read Also: ശബരിമലയിലെ നടവരവിൽ വർധനവ്: ഇതുവരെ ലഭിച്ചത് 222.98 കോടി, എത്തിയത് 30 ലക്ഷം തീർത്ഥാടകർ
കഴിഞ്ഞ ജൂലൈ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ ജോലിസ്ഥലത്തെ സേഫിൽ നിന്ന് 8,000 ദിർഹം മോഷണം പോയെന്ന് കാണിച്ച് ഒരു കോഫി ഷോപ്പിന്റെ മാനേജർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആഫ്രിക്കൻ പൗരന്മാരായ നാലു ജീവനക്കാർ അറസ്റ്റിലായത്. പിന്നീട് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
കഫേയുടെ താക്കോലും സേഫിന്റെ താക്കോലും എവിടെയാണെന്ന് അറിയാമായിരുന്നുവെന്നും മോഷണം തങ്ങളാണ് നടത്തിയതെന്നും ഇവർ പോലീസിനോട് വെളിപ്പെടുത്തി.
Post Your Comments