
തിരുവനന്തപുരം: കുവൈത്തിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഇടപെടലിലൂടെയാണ് കുവൈത്തിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തിയത്. ഡിസംബർ 25 ന് കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക് യാത്ര പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 894 വിമാനം സാങ്കേതിക പ്രശ്‌നം കാരണം യാത്ര മുടങ്ങിയിരുന്നു. 180 ഓളം വരുന്ന യാത്രക്കാരാണ് വിമാനം മുടങ്ങിയതോടെ ദുരിതത്തിലായത്.
യാത്രക്കാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വ്യോമായനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കത്തയച്ചു. തുടർന്ന് ബിജെപി അദ്ധ്യക്ഷന്റെ പരാതിയിൽ ഇടപെട്ട കേന്ദ്രമന്ത്രി പകരം വിമാനം ഒരുക്കുകയായിരുന്നു. യാത്രക്കാരുടെ പ്രശ്‌നം പരിഹരിക്കാൻ ഇടപെട്ട വ്യോമായാനമന്ത്രിക്ക് കെ സുരേന്ദ്രൻ നന്ദി അറിയിക്കുകയും ചെയ്തു.
Post Your Comments