അബുദാബി: ഫ്‌ളാറ്റ്/വില്ല തുടങ്ങിയവിടങ്ങളിലെ അനധികൃത താമസക്കാർക്കെതിരെ നടപടി കർശനമാക്കാൻ അബുദാബി. ഒരു ഫ്‌ളാറ്റിൽ ഒന്നിലേറെ കുടുംബങ്ങളെ താമസിപ്പിക്കുക, ശേഷിയെക്കാൾ കൂടുതൽ ആളുകൾ താമസിക്കുക, കുടുംബ താമസ കേന്ദ്രങ്ങളിൽ ബാച്ചിലേഴ്‌സ് താമസിക്കുക തുടങ്ങിയവ ചെയ്യാൻ പാടില്ല. ഇവയെല്ലാം നിയമ ലംഘനങ്ങളായി കണക്കാക്കും.
ജനുവരി ഒന്നു മുതൽ ഇതുസംബന്ധിച്ച പരിശോധന കർശനമാക്കാനാണ് അബുദാബി നഗസഭയുടെ തീരുമാനം. നിയമലംഘകർക്കെതിരെ കടുത്ത നടപടിസ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ജനങ്ങൾക്ക് സുരക്ഷിത താമസ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് അധികൃതർ ഇതുസംബന്ധിച്ച നടപടി സ്വീകരിക്കുന്നത്. ഒരു കുടുംബത്തിന് അനുയോജ്യമായ വിധത്തിലുള്ള വൈദ്യുതി കണക്ഷൻ ഒന്നിലേറെ കുടുംബങ്ങളോ പരിധിയിലേറെ ആളുകളോ ഉപയോഗിക്കുന്നത് അഗ്നിബാധ ഉണ്ടാകാൻ കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ കെട്ടിടത്തിൽ രൂപമാറ്റം വരുത്തി കൂടുതൽ പേരെ താമസിപ്പിക്കുന്നവർക്കെതിരെ 10 ലക്ഷം ദിർഹം വരെ പിഴ വിധിക്കും.
Post Your Comments