
ന്യൂഡൽഹി: ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക്ക് മുട്ടുമടക്കി. മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതും അവരുടെ സമ്മാനങ്ങൾ സ്വീകരിക്കുന്നതും ശരിയല്ലെന്ന് സക്കീർ തന്റെ പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ, വർഗീയ പോസ്റ്റ് വേണ്ട രീതിയിൽ ഫലം കാണാതെ വരികയായിരുന്നു. പോസ്റ്റിന് താഴെ സക്കീറിന് ക്രിസ്മസ് ആശംസാ പ്രവാഹം ആയിരുന്നു. ട്രോളുകളും വന്നതോടെ സക്കീർ നായിക്ക് തന്റെ പോസ്റ്റ് മുക്കുകയായിരുന്നു.
മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് പോസ്റ്റില്‍ പറയുന്നു. ‘അമുസ്ലിങ്ങളുടെ ആഘോഷങ്ങൾ ഏതെങ്കിലും വിധത്തിൽ അനുകരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കൽ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തിൽ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നൽകുന്നതോ സമ്മാനങ്ങൾ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല’- സക്കീർ നായിക് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പോസ്റ്റിന് താഴെ ഒട്ടേറെപേരാണ് വിമർശനവുമായി രംഗത്ത് വന്നത്. ഇതരമതസ്ഥരുടെ ആഘോഷങ്ങളിൽ ആശംസകൾ നേരുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് ചിലർ കുറിച്ചു. അദ്ദേഹത്തിന് ക്രിസ്മസ് ആശംസകളുടെ പ്രവാഹമാണ് ഇപ്പോൾ. ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷ പ്രസംഗം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന വിവാദ ഇസ്ലാമിക പ്രഭാഷകനാണ് സക്കീർ നായിക്ക്.
Post Your Comments