Latest NewsIndiaNews

കാമുകിയെ നടുറോഡില്‍ മര്‍ദ്ദിച്ച കേസിലെ പ്രതിയുടെ വീട് പൊളിച്ചുനീക്കി

ഭോപ്പാല്‍: തന്നെ വിവാഹം കഴിക്കണമെന്നാവശ്യം നിരസിച്ച കാമുകിയെ യുവാവ് നടുറോഡില്‍ മര്‍ദ്ദിച്ച് അവശയാക്കി. തുടര്‍ന്ന് കേസിലെ പ്രതിയുടെ വീട് പൊളിച്ചുനീക്കി. മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് യുവാവിന്റെ വീട് പൊലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതാണ് യുവതിയെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിക്കാന്‍ കാരണം.

Read Also: ആരോഗ്യമുള്ള മുടിയ്ക്കായി നെല്ലിക്ക ഇങ്ങനെ ഉപയോ​ഗിക്കാം

യുവാവിന്റെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രേവ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ഇരുപത്തിനാലുകാരനായ പങ്കജ് ത്രിപാഠിയാണ് അറസ്റ്റിലായത്. പത്തൊന്‍പതുകാരിയായ യുവതിയെ ഉടന്‍ വിവാഹം കഴിക്കണമെന്ന് പങ്കജ് ആവശ്യപ്പെട്ടു.എന്നാല്‍, യുവതി എതിര്‍ത്തു. തൊട്ടുപിന്നാലെയായിരുന്നു ക്രൂര മര്‍ദ്ദനം എന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button