കൊച്ചി: നെടുമ്പാശേരിയിൽ വിമാനത്താവളത്തിൽ സ്വര്‍ണ്ണം പിടികൂടി. ഒരു കിലോ സ്വർണ്ണവുമായി ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച സ്വർണ്ണം പിടികൂടിയത്. വിപണിയിൽ 45 ലക്ഷത്തിലേറെ വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്.
അതേസമയം, നെടുമ്പാശേരിയിൽ വിമാനത്തിന്റെ ശുചി മുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 40 ലക്ഷം രൂപയുടെ സ്വർണ്ണം കണ്ടെത്തി. ദുബൈയിൽ നിന്നും നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ ശുചി മുറിയിലാണ് കസ്റ്റംസിന്റെ പരിശോധനയിൽ 815 ഗ്രാം സ്വർണ്ണം കണ്ടെത്തിയത്.
പരിശോധനയിൽ പിടിക്കപ്പെടുമോയെന്ന ആശങ്കയിൽ സ്വർണ്ണവുമായി എത്തിയ യാത്രക്കാരൻ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം.
Post Your Comments