ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ആയുധവേട്ട. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. എട്ട് എകെ74യു തോക്കുകൾ, 12 ചൈന നിർമ്മിത പിസ്റ്റളുകൾ, പാക്കിസ്ഥാനിലും ചൈനയിലും നിർമ്മിച്ച ഗ്രേനേഡുകൾ, വെടിയുണ്ടകൾ പാക് പതാക പതിച്ച ബലൂണുകൾ തുടങ്ങിയവ സ്ഥലത്ത് നിന്നും പിടിച്ചെടുത്തു.
വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള നിയന്ത്രണ രേഖയ്ക്ക് സമീപത്തായാണ് ആയുധങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് സൈന്യം നിരീക്ഷണവും ജാഗ്രതയും കർശനമാക്കിയിട്ടുണ്ട്. ജമ്മു മേഖലയിലെ അതിർത്തി ജില്ലയായ പൂഞ്ചിലെ തീവ്രവാദ കേന്ദ്രത്തിൽ നവംബർ മാസം സുരക്ഷാ സേന നടത്തിയ റെയ്ഡിൽ വൻ ആയുധശേഖരവും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. 2 എകെ 47 റൈഫിളുകളും 69 റൗണ്ട് തിരകളും, പിസ്റ്റൾ, അഞ്ച് ഗ്രെനേഡുകൾ തുടങ്ങിയവയാണ അന്ന് പിടിച്ചെടുത്തത്.
Post Your Comments