Latest NewsCinemaNewsIndiaEntertainmentKollywoodMovie Gossips

‘ഈ പുരുഷന്മാരെല്ലാം മുലപ്പാല്‍ കുടിച്ചവര്‍ തന്നെയാണോ?’: അശ്ലീല പരാമര്‍ശത്തില്‍ പ്രതികരിച്ച് ചിന്മയി

ചെന്നൈ: ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപ്രദ രംഗത്ത്. ഈ അശ്ലീല പരാമര്‍ശം നടത്തുന്ന പുരുഷന്മാര്‍ അമ്മയുടെ മുലപ്പാല്‍ കുടിച്ചവര്‍ തന്നെയാണോ എന്നും ഇവരുടെ പെൺമക്കളുടെ അവസ്ഥ ആലോചിച്ച് താന്‍ അത്ഭുതപ്പെടുന്നു എന്നും ചിന്മയി പറയുന്നു.

‘കണക്ട്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചരണ പരിപാടികളില്‍ വേറിട്ട ലുക്കിലായിരുന്നു നയൻതാര എത്തിയത്. ഇതിന്റെ വിഡിയോ പുറത്തു വന്നതിന് പിന്നാലെ നടിക്കെതിരെ അശ്ലീല കമന്റുകള്‍ ഉയരുകയായിരുന്നു. ഇതിന് എതിരെയാണ് ചിന്മയി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്.

ശബരിമല തീർത്ഥാടകരുടെ ജീപ്പ് ഗർത്തത്തിലേയ്ക്ക് വീണു: എട്ടു പേർക്ക് ദാരുണാന്ത്യം

‘ഈ പുരുഷന്മാരെല്ലാം മുലപ്പാല്‍ കുടിച്ചവര്‍ തന്നെയാണോ? എന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്. ഇതേ പുരുഷന്മാര്‍ക്ക് ഭാവിയില്‍ പെണ്‍മക്കള്‍ ഉണ്ടായാല്‍ എന്ത് സംഭവിക്കുമെന്ന് ഓര്‍ത്ത് ഞാന്‍ ആശ്ചര്യപ്പെടുന്നു. പല അമ്മമാരും അവരുടെ ഭര്‍ത്താവിന്റെയും ആണ്‍മക്കളുടെയും മുന്നില്‍ പെണ്‍മക്കള്‍ ദുപ്പട്ട ഇട്ട് നടക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ അതിശയിക്കാനൊന്നുമില്ല, ചിന്മയി പറയുന്നു.

വെള്ളിയാഴ്ചയാണ് നയന്‍താര കേന്ദ്ര കഥാപാത്രമായ കണക്ട് തിയേറ്ററുകളില്‍ എത്തിയത്. അശ്വിന്‍ ശരവണന്‍ ആണ് ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘കണക്ട്’സംവിധാനം ചെയ്തത്. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിഘ്‌നേശ് ശിവന്‍ നിര്‍മ്മിച്ച ചിത്രത്തിൽ നയന്‍താരക്കൊപ്പം സത്യരാജ്, അനുപം ഖേര്‍, വിനയ് റായ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button