ന്യൂഡൽഹി: ചൈനയിൽ കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ, രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയർന്നാൽ വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കാൻ ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്താൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 27നാണ് മോക്ക് ഡ്രില്‍ നടക്കുക. കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ സാഹചര്യത്തെ നേരിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുന്നതിനായാണ് മോക്ക് ഡ്രില്‍ നടത്തുന്നത്.
ചൊവ്വാഴ്ച നടക്കുന്ന മോക്ക് ഡ്രിൽ കിടക്കകളുടെ ലഭ്യത, മനുഷ്യവിഭവശേഷി, ലോജിസ്റ്റിക്‌സ്, മെഡിക്കൽ ഓക്‌സിജൻ വിതരണ ശൃംഖല എന്നിവയുടെ കണക്കെടുക്കുന്നതിനും ഈ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ്. കോവിഡ് സാഹചര്യം നേരിടാന്‍ ആവശ്യമായ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍, മരുന്നുകള്‍, മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങിയവ കാര്യങ്ങളും ഉറപ്പാക്കാനും മോക്ക് ഡ്രില്‍ ലക്ഷ്യമിടുന്നു. ജില്ല തിരിച്ചുള്ള മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലേയും സൗകര്യങ്ങള്‍ ഇതിലൂടെ ഉറപ്പുവരുത്തും.
നേരത്തെ കൊവിഡ് കേസുകളുടെ വർദ്ധനവ്, പ്രത്യേകിച്ച് രണ്ടാം തരംഗത്തിൽ, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ മുട്ടുകുത്തിച്ചിരുന്നു. മെഡിക്കൽ ഓക്‌സിജന്റെ അഭാവം മൂലം ശ്വസിക്കാൻ പാടുപെടുന്ന രോഗികളുടെയും ആശുപത്രി കിടക്ക കണ്ടെത്താൻ ബന്ധുക്കളുടെയും ഹൃദയഭേദകമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യം ഇനി ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ.
Post Your Comments