Latest NewsKeralaCinemaNewsEntertainment

കൂടെവിടെ സീരിയൽ താരം അൻഷിത കിണറ്റിൽ ചാടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അൻഷിത. കൂടെവിടെ എന്ന് പരമ്പരയിൽ സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് ഇവർ. കൂടെവിടെ കൂടാതെ, ചെല്ലമ്മ എന്ന തമിഴ് സീരിയലിലും അൻഷിത അഭിനയിക്കുന്നുണ്ട്. ടൈറ്റിൽ റോളിലും അൻഷിത തന്നെയാണ് അഭിനയിക്കുന്നത്. തമിഴ് സീരിയൽ രം​ഗത്ത് പ്രശസ്തനായ നടൻ അർണവാണ് ചെല്ലമ്മയിൽ അൻഷിതയുടെ നായകൻ.

തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. നടി ഇപ്പോൾ പങ്കുവെച്ച് ഏറ്റവും പുതിയ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോയിൽ താരം കിണറ്റിൽ ചാടുന്നത് ആയിട്ടാണ് കാണിക്കുന്നത്. നടിയുടെ ഒപ്പം അർണവും കിണറ്റിൽ ചാടുന്നുണ്ട്. ഷൂട്ടിങ്ങിന്റെ ഭാഗമായിട്ടാണ് ഇവർ രണ്ടുപേരും കിണറ്റിൽ ചാടിയിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. അടുത്തിടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ആരോപണവുമായി അർണവിന്റെ ഭാര്യ ദിവ്യ എത്തിയിരുന്നു. അൻഷിത മൂലം തന്റേയും അർണവിന്റേയും ദാമ്പത്യ ജീവിതം തകർന്നുവെന്ന് കാണിച്ച് വാർത്ത സമ്മേളനം വിളിക്കുകയും ചെയ്തിരുന്നു ദിവ്യ. അൻഷിതയ്ക്ക് വേണ്ടി അർണവ് തന്നെ ഒഴിവാക്കിയെന്നും ദിവ്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കിണറ്റിൽ ചാടുന്ന വീഡിയോയും പുറത്തുവന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button