തിരുവനന്തപുരം: ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ ഏപ്രിൽ ഒന്ന് മുതല്‍ അസാധുവാകും. പാൻ അസാധുവായാൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാർഡുടമസ്ഥൻ തന്നെയായിരിക്കും ഉത്തരവാദിയെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. അസാധുവായ പാൻ കാർഡുള്ളവർക്ക് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കില്ല.
ആദ്യം പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തിയതി 2017 ഓഗസ്റ്റ് 31 ആയിരുന്നു.
പിന്നീട് പലപ്പോഴായി തീയതി നീട്ടിനീട്ടി 2021 ജൂൺ 30 വരെയാക്കി. തുടർന്ന് കോവിഡ് വ്യാപനം ഉൾപ്പടെയുള്ള പല കാരണങ്ങളാൽ വീണ്ടും തിയതി നീട്ടിയിരുന്നു.
Post Your Comments