
സിനിമാലോകം ഇന്ത്യയിലൊട്ടാകെ പണം വാരിയ വര്‍ഷമായിരുന്നു 2022. എന്നാൽ, ബോളിവുഡിനും അവിടുത്തെ സൂപ്പര്‍താരങ്ങള്‍ക്കും വമ്പന്‍ പരാജയങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന വർഷം കൂടിയായിരുന്നു 2022. ആഗോള തലത്തില്‍ 1000 കോടിയും കടന്ന് ഇന്ത്യന്‍ ബോക്‌സോഫീസിനെ പിടിച്ചുകുലുക്കിയ രണ്ട് വമ്പന്‍ ഹിറ്റുകള്‍ പിറന്നത് കന്നട, തെലുങ്ക് ഇന്‍ഡസ്ട്രികളില്‍ നിന്നാണ്.
ഈ സാഹചര്യത്തിൽ ബോളിവുഡിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ യാഷ്. ദക്ഷിണേന്ത്യൻ സിനിമകൾ ഈ വർഷം മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ ആളുകൾ ബോളിവുഡിനെ അനാദരിക്കരുതെന്ന് യാഷ് പറയുന്നു. വടക്കും തെക്കും തമ്മിലുള്ള ചർച്ച അവസാനിപ്പിക്കണമെന്നും താരം കൂട്ടിച്ചേർത്തു.
‘കർണ്ണാടകയിലെ ജനങ്ങൾ മറ്റൊരു വ്യവസായത്തെ മോശമായി കാണുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം, എല്ലാവരും ഞങ്ങളോട് ഒരേ രീതിയിൽ പെരുമാറിയപ്പോൾ ഞങ്ങളും ഇതേ പ്രശ്‌നത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. ആ ബഹുമാനം ലഭിക്കാൻ ഞങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അതിനുശേഷം, നമുക്ക് ആരെയും അനാദരിക്കാനാകില്ല’.
Read Also:- മറ്റെന്ത് നേട്ടമുണ്ടാക്കിയാലും ചാമ്പ്യൻസ് ലീഗ് കിരീടമില്ലെങ്കില്‍ പൂര്‍ണതയുണ്ടാകില്ല: പെപ് ഗ്വാര്‍ഡിയോള
‘നമ്മൾ എല്ലാവരെയും ബഹുമാനിക്കണം. ബോളിവുഡിനെ ബഹുമാനിക്കുക. ഈ വടക്കും തെക്കും എന്ന വിവേചനം പാടില്ല. അവർ ഒന്നുമല്ല എന്ന് പറഞ്ഞ് ആളുകൾ ബോളിവുഡിനെ പരിഹസിക്കാൻ തുടങ്ങുന്നത് നല്ലതല്ല. അതൊരു ഘട്ടം മാത്രമാണ്. അവർ നമ്മളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്’ യാഷ് പറഞ്ഞു.
Post Your Comments