ദുബായ്: വാടക പണം തട്ടിയെടുത്ത പ്രവാസി ജീവനക്കാർക്ക് തടവുശിക്ഷ വിധിച്ച് കോടതി. ദുബായ് ക്രിമിനൽ കോടതിയാണ് ഏഷ്യക്കാരായ പ്രവാസി ജീവനക്കാർക്ക് ശിക്ഷ വിധിച്ചത്. ഒരു കമ്പനിയിലെ തന്നെ ജീവനക്കാരാണ് ഇരുവരും. അഞ്ച് മാസത്തിനുള്ളിൽ 3 മില്യൺ ദിർഹമാണ് ഇവർ അനധികൃതമായി സമ്പാദിച്ചത്.
Read Also: കോവിഡ്: വിദേശയാത്രയ്ക്ക് മുൻപ് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ
റിയൽ എസ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവിഷൻ സർവീസുകളിൽ സ്പെഷ്യലൈസ് ചെയ്യുന്ന ഒരു കമ്പനിയിലാണ് ഇവർ ജോലി ചെയ്തിരുന്നത്. കമ്പനിയിൽ നിന്നാണ് ഇവർ വാടക പണം തട്ടിയെടുത്തത്. ആറു മാസത്തെ തടവ് ശിക്ഷയാണ് ഇവർക്ക് കോടതി വിധിച്ചത്.
Post Your Comments