മഥുര: ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് ഭൂമി തര്‍ക്ക കേസിൽ സുപ്രധാന ഉത്തരവുമായി മഥുര കോടതി ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് ഷാഹി ഈദ്ഗാഹ് മോസ്ക് നില്ക്കുന്നതെന്ന പരാതിയിന്മേൽ ഈദ്ഗാഹ് ഭൂമിയുടെ സര്‍വ്വേ നടത്താന്‍ മഥുരയിലെ സിവില്‍ ഡിവിഷന് കോടതി സീനിയര്‍ ജഡ്ജി ഉത്തരവിട്ടു.
ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ തര്‍ക്കവുമായി ബന്ധപ്പെട്ട് ഹിന്ദു വിഭാഗം സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സര്‍വ്വേ റിപ്പോര്‍ട്ട് ജനുവരി 20നകം കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. കേസില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികള്‍ക്കും സിവില്‍ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ജിക്കാരനായ വിഷ്ണു ഗുപ്തയുടെ അപ്പീലില്‍ കോടതി അമീനോട് റിപ്പോര്‍ട്ട് തേടി.
അനധികൃതമായി മസാജ് സേവനങ്ങൾ നടത്തി: 91 ഫ്ളാറ്റുകൾ സീൽ ചെയ്തു
ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലകൊള്ളുന്നത് എന്ന ഹിന്ദു വിഭാഗങ്ങളുടെ പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പണ്ട് ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം 13.37 ഏക്കറിലാണ് നിന്നിരുന്നതെന്നും ഇത് പൊളിച്ചുമാറ്റിയാണ് ഷാഹി ഈദ്ഗാഹ് മോസ്ക് പണിതതെന്നുമാണ് ഹിന്ദുവിഭാഗം ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. പള്ളി പൊളിച്ചുമാറ്റി ഈ സ്ഥലം തിരിച്ച് നല്‍കണമെന്നും അവിടെ ശ്രീകൃഷ്ണ ക്ഷേത്രം ഉയര്‍ത്തണമെന്നുമാണ് ഹിന്ദു സംഘടനകളുടെ ആവശ്യം.
Post Your Comments