CricketLatest NewsNewsSports

ഐപിഎൽ മിനി താരലേലം: രണ്ട് മലയാളി താരങ്ങളെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്

കൊച്ചി: ഐപിഎൽ മിനി താരലേലത്തിൽ രണ്ട് മലയാളി താരങ്ങളെ സ്വന്തമാക്കി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്. ആദ്യ ഘട്ടത്തിൽ മലയാളി താരങ്ങൾക്ക് നിരാശയായിരുന്നെങ്കിലും വീണ്ടും വിളിയെത്തിയപ്പോൾ രാജസ്ഥാൻ രണ്ട് താരങ്ങളെ സ്വന്തമാക്കിയത്. ആദ്യം മലയാളി താരം കെ എം ആസിഫിനെ 30 ലക്ഷം രൂപ മുടക്കിയാണ് രാജസ്ഥാൻ ടീമിലെത്തിച്ചത്.

നേരത്തെ, സിഎസ്കെയിൽ കളിച്ച് പരിചയമുള്ള താരമാണ് ആസിഫ്. പിന്നാലെ ഓൾ റൗണ്ടർ അബ്‍ദുൾ ബാസിത്തിനെ 20 ലക്ഷത്തിനും രാജസ്ഥാൻ തന്നെ വിളിച്ചെടുത്തു. സഞ്ജുവിനൊപ്പം രണ്ട് മലയാളി താരങ്ങൾ കൂടെ രാജസ്ഥാൻ ടീമിലെത്തിയത് കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്കും സന്തോഷം നൽകുന്ന കാര്യമാണ്.

അതേസമയം, മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ വിഷ്‌ണു വിനോദിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. 20 ലക്ഷം അടിസ്ഥാന വിലയ്‌ക്കാണ് മുംബൈ താരത്തെ ടീമിലെത്തിച്ചത്. 2021ല്‍ ഇതേ തുകയ്‌ക്ക് വിഷ്‌ണുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു. 2017ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്‌‌ക്വാഡിന്‍റെ ഭാഗമായിരുന്നു വിഷ്‌ണു.

Read Also:- കോവിഡ് കേസുകളുടെ വ്യാപനം മറയ്ക്കാൻ ചൈനയുടെ ശ്രമം, കേസുകൾ ഇല്ലെന്ന് വരുത്തിത്തീർക്കാൻ റിപ്പോർട്ടുകൾ സെൻസർ ചെയ്യുന്നു

അറ്റാക്കിംഗ് മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനായ വിഷ്‌ണുവിനെ ഡെത്ത് ഓവറുകളില്‍ ഫിനിഷറായും ഉപയോഗിക്കാം. ഐപിഎല്‍ താരലേലത്തില്‍ ഇംഗ്ലണ്ടിന്‍റെ യുവ ഓള്‍റൗണ്ടര്‍ വില്‍ ജാക്ക്‌സും തിളങ്ങി. 1.50 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വില്ലിനെ 3.20 കോടിക്ക് ആര്‍സിബിയാണ് ടീമിലെത്തിച്ചത്. വില്ലിനെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button