തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ച് സിപിഎം. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റിൻറെ തീരുമാനപ്രകാരം സി ജയന്‍ ബാബു, ഡികെ മുരളി, ആര്‍ രാമു എന്നിവര്‍ അടങ്ങിയ കമ്മീഷന്‍ കത്ത് വിവാദം അന്വേഷിക്കും. മൂന്ന് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. കത്തിന്റെ ഉറവിടം എവിടെ, എങ്ങനെ പുറത്തുവന്നു എന്ന് തുടങ്ങിയ കാര്യങ്ങളാണ് കമ്മീഷന്‍ അന്വേഷിക്കുക.
നേരത്തെ, കത്ത് വിവാദത്തിന് പിന്നാലെ ഇക്കാര്യം പരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതോടെ പാര്‍ട്ടി അന്വേഷണം വേണ്ടെന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു.
നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമ ഘട്ടത്തിലായ സാഹചര്യത്തിലാണ് കത്ത് വിവാദം അന്വേഷിക്കുന്നതിന് സിപിഎം കമ്മീഷനെ നിയോഗിക്കുന്നത്. കരാര്‍ നിയമനങ്ങള്‍ക്ക് പാര്‍ട്ടി മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ട് മേയറുടെ ഓഫീസില്‍ നിന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിആനാവൂര്‍ നാഗപ്പന് നല്‍കിയ കത്ത് പുറത്ത് വന്നതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.
Post Your Comments