തിരുവനന്തപുരം: കാസർഗോഡ് മുളിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ജീവനക്കാർ ചേർന്നു ഒരുക്കിയ പുൽക്കൂടും തിരുരൂപങ്ങളും മുസ്തഫ എന്നയാൾ പരസ്യമായി എടുത്തുകൊണ്ട് പോയ സംഭവത്തിൽ പ്രതികരിച്ച് അഞ്ജു പാർവതി പ്രഭീഷ്. മതേതരത്വത്തിൻ്റെ പളപള മിന്നുന്ന കുപ്പായം പുറമേയ്ക്കിട്ട് നല്ല അസ്റ്റൽ വർഗ്ഗീയവാദത്തിന് വളമിട്ടു കൊഴുപ്പിക്കുന്ന ഒരൊറ്റ സംസ്ഥാനമേ നിലവിൽ ഇന്ത്യയിലുള്ളൂ എന്നും അത് നമ്പർ 1 പ്രബുദ്ധ കേരളമാണെന്നും അഞ്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മുസ്തഫമാർ നമുക്കിടയിൽ ധാരാളമുണ്ടെന്നും എന്നാൽ, മതേതരത്വത്തിൻ്റെ കള്ള കൂടാരം കൊണ്ട് മറകെട്ടി, ഇവറ്റകളെ ഭരണകൂടം കൂട്ടത്തോടെ സംരക്ഷിക്കുകയാണെന്നും അഞ്ജു കൂട്ടിച്ചേർത്തു.
അഞ്ജു പാർവതി പ്രഭീഷിൻറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
മതേതരത്വത്തിൻ്റെ പളപള മിന്നുന്ന കുപ്പായമിട്ട് പുറമേയ്ക്കിട്ട് നല്ല അസ്റ്റൽ വർഗ്ഗീയവാദത്തിന് വളമിട്ടു കൊഴുപ്പിക്കുന്ന ഒരൊറ്റ സംസ്ഥാനമേ നിലവിൽ ഇന്ത്യയിലുള്ളൂ – അത് നമ്പർ 1 പ്രബുദ്ധ കേരളമാണ്. ദൈവത്തിൻ്റെ സ്വന്തം ജില്ലയെന്ന് വിളിപ്പേരുള്ള കാസർഗോഡ് നടന്ന താലിബാനിസം മോഡൽ മനോവൈകൃതത്തെ കണ്ടില്ലെന്നു നടിച്ച ഫേക്ക് ലിബറലുകളുടെയും സിക്കുലറിസ്റ്റുകളുടെയും ബുദ്ധിജീവികളുടെയും നാടായ ഇവിടെ സമാധാനത്തോടെ ജീവിക്കാൻ ഇനി വരുന്ന തലമുറയിലെ ക്രൈസ്തവ – ഹൈന്ദവ സമൂഹവും യഥാർത്ഥ മതേതരത്വത്തിൽ വിശ്വസിക്കുന്ന നാഷണലിസ്റ്റുകളായ മുസ്ലീമുകൾക്കും കഴിയുമെന്ന് തോന്നുന്നില്ല. അത്രമേൽ തീവ്ര വർഗ്ഗീയവാദത്തിൻ്റെ മാലിന്യം പേറുന്ന മണ്ണായി ഈ നാട് മാറിക്കഴിഞ്ഞിരിക്കുന്നു.
കാസർഗോഡ് മുളിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന സംഭവം ഒരു മനോരോഗിയുടെ ചെയ്തിയായി വെളുപ്പിച്ചെടുക്കാൻ പാടുപെടുന്നുണ്ട് പ്രബുദ്ധർ. അതെ, മുസ്തഫ ഒരു മനോരോഗിയാണ്. തീവ്ര ഇസ്ലാമിസം തലയ്ക്ക് ബാധിച്ച, ഇതര മതസ്ഥരെ കൊല്ലണമെന്ന ചിന്ത മാത്രം മനസ്സിലിട്ടു നടക്കുന്ന. സ്വയം പൊട്ടിത്തെറിച്ച് ചുറ്റുമുള്ള നിരപരാധികളെ കൊന്നൊടുക്കുന്ന ലക്ഷകണക്കിന് മനോരോഗികളിൽ ഒരുവൻ. ഇത്തരം മനോരോഗികളെ കുറിച്ചാണ് കേരളത്തിലെ സ്ലീപ്പർ സെല്ലുകൾ എന്ന് മുൻ പോലീസ് മേധാവി വിളിച്ചുപ്പറഞ്ഞത്. ഇത്തരം മനോരോഗികളാണ് പരസ്യമായി അവലും മലരും കുന്തിരിക്കവും കാത്തു വച്ചോളാൻ ഇവിടുത്തെ ക്രൈസ്തവരോടും ഹിന്ദുക്കളോടും തെരുവിലൂടെ നടന്ന് ആഹ്വാനം ചെയ്തത്. വരുന്നുണ്ടടാ വരുന്നുണ്ടടാ നിന്റെയൊക്കെ കാലന്മാർ എന്ന് ഈ മനോരോഗികളാണ് പരസ്യമായി കൊലപാതക ഭീഷണി മുഴക്കിയത്. എന്നിട്ട് ഇവിടെ എന്തുണ്ടായി ? ഒന്നുമില്ല !
വിമാനയാത്രക്കാർക്ക് ഇന്റർനെറ്റ് സേവനം: ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഈ രാജ്യം
മുളിയാർ കമ്മ്യൂണിറ്റി സെൻ്ററിലെ നാനാമതസ്ഥരായ ജീവനക്കാർ ചേർന്നു ഒരുക്കിയ പുൽക്കൂടും തിരുരൂപങ്ങളും മുസ്തഫ എന്ന താലിബാനിയുടെ ഹാലിളക്കിയത്രേ. ! തീവ്രവാദം ചിന്തകളിൽ പേറുന്ന അവൻ അവിടെ വച്ചിരുന്ന തിരുരൂപങ്ങൾ പരസ്യമായി എടുത്തു പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടുപോയി. ഇത് തിരിച്ചായിരുന്നു നടന്നത് എങ്കിൽ എന്താകുമായിരുന്നു പുകിൽ? കേരളം നിന്നു കത്തുമായിരുന്നു. ഒരു ചോദ്യപേപ്പറിലെ പേര് കണ്ട് ഹാലിളകി ഒരു മനുഷ്യൻ്റെ ജീവിതം തച്ചുടച്ചത് നമ്മുടെ കൺമുന്നിലാണ്.
ഗവൺമെൻ്റ് സ്ഥാപനത്തിൽ അതും നാനാമതസ്ഥർ വരുന്ന ആതുരാലയത്തിൽ ഒരു പുൽക്കൂടും തിരുരൂപങ്ങളും വയ്ക്കുന്നത് മതേതരത്വത്തിന് എതിരാണെങ്കിൽ എയർപോർട്ടുകളിൽ ഒരു പ്രത്യേക മതത്തിലെ ആളുകൾക്ക് മാത്രമായി നിസ്കാര മുറി കൊടുക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്.
ഈ right to worship ഉം ആരാധനാ സ്വാതന്ത്ര്യവും ഒക്കെ ഒരു കൂട്ടർക്ക് മതിയോ? മലപ്പുറത്ത് ഒക്കെ വിദ്യാലയങ്ങളിൽ വെള്ളിയാഴ്ച ഉച്ചകളിൽ അധിക ഇടവേള സമയം എന്തിനു വേണ്ടി? പബ്ലിക് റോഡുകളിൽ പരസ്യമായി ഹലാൽ ഭക്ഷണം എന്ന ബോർഡുകൾ വയ്ക്കുമ്പോൾ ഇവിടെ എത്ര ക്രൈസ്തവരും ഹൈന്ദവരും അസ്വസ്ഥരാകുന്നു? ആരുമില്ല. ലോക്നാഥ് ബെഹ്റ ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) റിക്രൂട്ടിംഗ് ഗ്രൗണ്ടായി കേരളം മാറിയെന്നും ആക്രമണ നിർദ്ദേശം ലഭിക്കുന്നതുവരെ നിഷ്‌ക്രിയരായിരിക്കുന്ന ഐസിസിന്റെ സ്ലീപ്പർ സെല്ലുകൾ നിരീക്ഷണത്തിലാണെന്നും മറ്റും അദ്ദേഹം പറഞ്ഞപ്പോൾ ഇവിടെ വായടച്ച് നിശബ്ദരായിരുന്നു വടക്കു നോക്കി യന്ത്രങ്ങളായ പ്രബുദ്ധ ജനത.
ഈ നിശബ്ദത ഇവിടെ ഉണ്ടാവുമെന്നറിയാവുന്നത് കൊണ്ടാണ് കേരളം ഇസ്ലാമിക ഭൂരിപക്ഷ സ്റ്റേറ്റാണ് എന്നും 19% ഉള്ള ഈഴവനെയും 12% ഉള്ള നായരെയും വെവ്വേറെ മതമായി കണക്കാക്കണം എന്നും പ്രമുഖ മത പുരോഹിതൻ പരസ്യമായി പറയാൻ ധൈര്യപ്പെട്ടത്. മുസ്തഫമാർ നമുക്കിടയിൽ ധാരാളമുണ്ട്. പക്ഷേ മതേതരത്വത്തിൻ്റെ കള്ള കൂടാരം കൊണ്ട് മറകെട്ടി ഇവറ്റകളെ കൂട്ടത്തോടെ സംരക്ഷിക്കുകയാണ് ഭരണകൂടം. താലിബാനിസം കൺമുന്നിലെത്തിയിട്ടും, കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു തുടങ്ങിയിട്ടും ഒന്നുമറിയാത്ത ഭാവത്തിൽ വടക്കുള്ള ദീപികയുടെ അടിവസ്ത്രം നോക്കി ഇരിപ്പുണ്ട് അവറ്റകൾ. ദീപികയ്ക്ക് വേണം വസ്ത്രസ്വാതന്ത്ര്യം പക്ഷേ കേരളത്തിൽ ഒരു മതം ഒഴിച്ച് മറ്റൊന്നിനും വേണ്ട ആരാധനാസ്വാതന്ത്ര്യം! എജ്ജാതി പ്രബുദ്ധത?
Post Your Comments