തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയർക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയിൽ സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശം പകർന്നും സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമാണ് ക്രിസ്മസ്.
സഹാനുഭൂതിയും ദാനശീലവും ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെയെന്നും അതിലൂടെ സാമൂഹിക ഒരുമ ശക്തിപ്പെടട്ടെ എന്നും ആശംസിക്കുന്നതായി ഗവർണർ സന്ദശത്തിൽ അറിയിച്ചു.
Read Also: രാത്രിയിൽ ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടോ?: 2 മിനിറ്റിനുള്ളിൽ എങ്ങനെ ഉറങ്ങാം, മനസിലാക്കാം മിലിറ്ററി രീതി
മുഖ്യമന്ത്രി പിണറായി വിജയനും ക്രിസ്മസ് സന്ദേശം പങ്കുവെച്ചു. സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സമത്വത്തിന്റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ക്രിസ്മസ് ദിന സന്ദേശം പങ്കുവെച്ചത്. വർഗീയശക്തികൾ നാടിന്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹം നമുക്കു പ്രചോദനമാകട്ടെ. തന്റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്‌നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണം. എങ്കിൽ മാത്രമേ, നാടിന്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂ. സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്‌നേഹം പങ്കുവച്ചും ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Also: കോവിഡ്: വിദേശയാത്രയ്ക്ക് മുൻപ് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ
Post Your Comments