Latest NewsNewsInternationalTechnology

നെറ്റ്ഫ്ലിക്സ് അക്കൗണ്ട് വിശദാംശങ്ങൾ പങ്കിടുന്നവർക്ക് മുന്നറിയിപ്പ്, ഈ രാജ്യത്ത് നിയമക്കുരുക്കിൽ അകപ്പെട്ടേക്കാം

ഉപഭോക്താക്കൾ അവരുടെ പാസ്‌വേഡുകൾ മറ്റു വ്യക്തികൾക്ക് കൈമാറുന്നത് നെറ്റ്ഫ്ലിക്സിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ്

പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയവ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരം സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ പാസ്‌വേഡുകൾ പങ്കിടുന്നതും ഇന്ന് സർവ്വസാധാരണമാണ്. ഈ സാഹചര്യത്തിൽ പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് യുകെ ഭരണകൂടം. റിപ്പോർട്ടുകൾ പ്രകാരം, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ പാസ്‌വേഡുകൾ കൈമാറുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ് യുകെയിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസ് (ഐപിഒ). ഇതോടെ, നെറ്റ്ഫ്ലിക്സ് അല്ലെങ്കിൽ, ആമസോൺ പ്രൈം പാസ്‌വേഡ് പങ്കിടുന്നത് യുകെയിൽ ക്രിമിനൽ കുറ്റമായിരിക്കുകയാണ്.

ഉപഭോക്താക്കൾ അവരുടെ പാസ്‌വേഡുകൾ മറ്റു വ്യക്തികൾക്ക് കൈമാറുന്നത് നെറ്റ്ഫ്ലിക്സിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ്. ഇത്തരത്തിൽ പാസ്‌വേഡുകൾ പങ്കിടുന്നത് പകർപ്പവകാശ ലംഘനമാണെന്ന് ഐപിഒ വ്യക്തമാക്കി. അതേസമയം, പാസ്‌വേഡുകൾ കൈമാറുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കുമെന്ന് നെറ്റ്ഫ്ലിക്സ് ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഇനിമുതൽ സിനിമകൾ, ടിവി ഷോകൾ, തൽസമയ കലാപരിപാടികൾ എന്നിവ കാണുന്നതിനായി പാസ്‌വേഡ് പങ്കിട്ടാൽ നിയമക്കുരുക്കിൽ അകപ്പെടുമെന്ന് ഐപിഒ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.

Also Read: സാനിയ മിർസ ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം വനിതാ യുദ്ധവിമാന പൈലറ്റാകുമോ? വിശദീകരണവുമായി ഇന്ത്യൻ എയർഫോഴ്സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button