Life Style

എല്ലുകളെ ബലപ്പെടുത്താന്‍ മുട്ട

മുട്ടയുടെ പോഷക ഗുണങ്ങള്‍ എന്തൊക്കെ ആണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ . പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ അങ്ങനെ പോഷകങ്ങളാല്‍ സമ്പന്നമാണ് മുട്ട. ദിവസേനയുള്ള മുട്ട ഉപഭോഗം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഭക്ഷണത്തിലെ കൊളസ്‌ട്രോളിന്റെ ഒരു പ്രധാന ഉറവിടമാണ് മുട്ട. എന്നാലിവയില്‍ ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീന്‍, ധാരാളം വിറ്റാമിനുകള്‍, ഫോസ്‌ഫോളിപ്പിഡുകള്‍, കരോട്ടിനോയിഡുകള്‍ തുടങ്ങി ധാരാളം ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ഒരു പുഴുങ്ങി മുട്ടയില്‍ ഏകദേശം 77 കലോറി അടങ്ങിയിട്ടുണ്ട്. മുട്ടയിലെ വിറ്റാമിന്‍ ഡി സാന്നിധ്യം എല്ലുകളെ ബലപ്പെടുത്താന്‍ സഹായിക്കും. കാല്‍സ്യം ആഗിരണം ചെയ്യുന്നതിനും അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വിറ്റാമിന്‍ ഡി ശരീരത്തിന് ആവശ്യമാണ്. ചര്‍മ്മവും മുടിയും ആരോഗ്യകരമായി നിലനിര്‍ത്താനും മുട്ട നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button