മുട്ട ഉപയോഗിയ്ക്കും മുമ്പ് കഴുകരുത്. കോഴിയുടെയോ, താറാവിന്റെയോ കാഷ്ടം പറ്റി എന്നു കണ്ടാലും ഇല്ലെങ്കിലും നമ്മള്‍ പല തവണ കഴുകി എടുക്കും. മുട്ട പുഴുങ്ങുമ്പോള്‍ അഥവാ പൊട്ടിയാല്‍ ബാക്ടീരിയ ഉണ്ടായാലോ എന്നാണ് നമ്മുടെ ഇത്ര നാളത്തെയും ധാരണ. എന്നാല്‍, അങ്ങനെ ചെയ്യണ്ട എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
Read Also : സ്കൂട്ടർ കാറിൽ തട്ടി കണ്ടെയ്നർ ലോറിക്കടിയിലേക്ക് തെറിച്ചു വീണ് ഏഴ് വയസുകാരൻ മരിച്ചു
മുട്ട പാകം ചെയ്യുന്നതിനു മുന്‍പ് പലവട്ടം അത് പൈപ്പിനു ചുവട്ടില്‍ വച്ചു കഴുകുന്നത് നമ്മുടെ ശീലമാണ്. എന്നാല്‍, ഇത് വിപരീതഫലമാണ് നല്‍കുക. ഇങ്ങനെ ചെയ്യുന്നത് ബാക്ടീരിയ പെരുകാനാണ് സഹായിക്കുന്നത്. ഇത് മുട്ട പാകം ചെയ്യുമ്പോള്‍ നേരിട്ട് നമ്മുടെ വയറ്റിലും എത്തും. മുട്ടയുടെ പുറംതോടില്‍ ഒരു ‘cuticle’ ഉണ്ട്. മുട്ട കഴുകുമ്പോള്‍ ഇത് നഷ്ടമാകും.
ബാക്ടീരിയ പെരുകാന്‍ ഇത് കാരണവുമാകും. എന്നാല്‍, മുട്ട കഴുകിയേ തീരു എന്നുണ്ടെങ്കില്‍ നല്ല ചൂടു വെള്ളം ഉപയോഗിച്ച കഴുകുക. സോപ്പിടരുത്.
Post Your Comments