Latest NewsNewsLife StyleFood & CookeryHealth & Fitness

എല്ലുകളുടെ ബലം കൂട്ടാൻ സോയാബീന്‍

ആരോഗ്യമുള്ള ശരീരത്തിന് എല്ലിന്റെ ബലം അത്യാവശ്യമാണ്. പ്രായം കൂടുമ്പോള്‍ നമ്മുടെ ശരീരത്തിലെ എല്ലുകളുടെ ബലം കുറഞ്ഞു തുടങ്ങും. അതിനാല്‍, എല്ലുകളുടെ ആരോഗ്യസംരക്ഷണം വളരെ പ്രധാനമാണ്. എല്ലുകളുടെ ബലം കൂട്ടാനുള്ള ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

Read Also : കൈക്കൂലി വാങ്ങി: പഞ്ചായത്ത് സെക്രട്ടറിക്ക് ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും

സോയാബീന്‍ എല്ലുകളുടെ ബലം കൂട്ടാൻ വളരെ മികച്ച ഒന്നാണ്. സോയാബീനിൽ ഫെറ്റോ ഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ബലം കൂട്ടാന്‍ ഇത് ഉത്തമമാണ്. എല്ലുകളുടെ ബലം കൂട്ടാന്‍ കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. പാല്‍, ചെറുമീനുകള്‍ എന്നിവയില്‍ കാല്‍സ്യം ധാരാളമുണ്ട്. ചെറുമീനുകള്‍ മുളളുള്‍പ്പെടെ ചവച്ചരച്ച്‌ കഴിക്കാം.

നെല്ലിക്ക വി​റ്റാ​മി​ന്‍ സി​ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലമാണ്. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ജീവകം ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഫെറ്റോ ഈസ്ട്രജന്‍ അടങ്ങിയ ചേന ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ചേനയില്‍ 50 മില്ലി ഗ്രം കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button