Latest NewsNewsLife StyleHealth & Fitness

മുട്ടയുടെ അമിത ഉപയോ​ഗം നയിക്കുന്നത്

രാവിലെ പ്രാതല്‍ മുട്ടയില്ലാതെ കഴിക്കാന്‍ കഴിയാത്തവരെ നിരാശയിലാക്കുന്നതാണ് അമേരിക്കയില്‍ നടന്ന ഈ പഠനം. ദിവസം ഒന്നര മുട്ട വീതം ദിവസവും കഴിക്കുന്ന ഒരു മുതിര്‍ന്നയാള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത മുട്ടയൊന്നും കഴിക്കാത്തയാളെക്കാള്‍ കൂടുതലാണ്.

മുട്ടയുടെ ഉപയോഗം കൂടുന്നതിനനുസരിച്ച് റിസ്ക്‌ കൂടുമെന്നും പഠനം കണ്ടെത്തി. ഇത്തരത്തില്‍ നേരത്തെ മരിക്കാനുള്ള സാധ്യത 17 ശതമാനമാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.

Read Also : ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട്: നൈപുണ്യ പരിശീലനത്തിലെ മികവിന് കേരളത്തിന് ദേശീയ അംഗീകാരം

മുട്ടയുടെ മഞ്ഞയിലും, ഷെല്‍ ഫിഷ്‌, പാലുത്പന്നങ്ങള്‍, റെഡ് മീറ്റ്‌ അടക്കമുള്ള മറ്റു ഭക്ഷണങ്ങളിലും കാണുന്ന കൊളസ്ട്രോള്‍ ആണ് വില്ലനെന്ന് ഗവേഷകര്‍ പറയുന്നു.

സാധാരണയായി കഴിക്കുന്ന കൊളസ്ട്രോള്‍ സമ്പന്നമായ ഭക്ഷണം ആയതിനാലാണ് മുട്ടയില്‍ മാത്രം കേന്ദ്രീകരിച്ച് പഠനം നടത്തിയത്. ഇവ ആരോഗ്യകരമായ ഡയറ്റില്‍ ഉള്‍പ്പെടുത്താം, പക്ഷേ, നിരവധി അമേരിക്കക്കാര്‍ ഉപയോഗിക്കുന്നതിനെക്കാള്‍ ചെറിയ അളവിലായിരിക്കണമെന്നും ഗവേഷകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button