രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ സിഎസ്ബി ബാങ്ക് ആദ്യത്തെ കൺസ്യൂമർ ക്രെഡിറ്റ് കാർഡായ വൺകാർഡ് പുറത്തിറക്കി. മാസ്റ്റർ കാർഡ്, വൺകാർഡ് എന്നിവയുടെ സഹകരണത്തോടെയാണ് കൺസ്യൂമർ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ നവീന ഡിജിറ്റൽ ബാങ്കിംഗ് സൊല്യൂഷനുകളുടെ സഹായത്തോടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
ഉപഭോക്താക്കൾക്ക് മൂന്ന് മിനിറ്റുകൾക്കുള്ളിൽ വെർച്വലായി ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാൻ സാധിക്കും. പിന്നീട് അഞ്ച് ദിവസങ്ങൾക്കുള്ളിലാണ് മെറ്റൽ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ കൈകളിൽ എത്തുക. കാർഡ് എടുക്കാനുള്ള പ്രത്യേക നിരക്കുകൾ, വാർഷിക ഫീസ് എന്നിവ ഈടാക്കുന്നതിൽ നിന്നും വൺകാർഡിനെ ഒഴിവാക്കിയിട്ടുണ്ട്.
Also Read: ഭരണഘടനാവിരുദ്ധ പ്രസംഗം: സജി ചെറിയാനെതിരെ സിബിഐ അന്വേഷണം വേണം, ഹൈക്കോടതി നോട്ടിസ്
യുവാക്കളെ കേന്ദ്രീകരിച്ചാണ് വൺകാർഡ് പുറത്തിറക്കിയിരിക്കുന്നത്. അതിനാൽ, യുവജനങ്ങൾക്കും സാങ്കേതിക വിദഗ്ധർക്കും മികച്ച സേവനം തന്നെയാണ് ഈ കാർഡ് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുക. സുഗമവും തടസവുമില്ലാത്ത അനുഭവം നൽകുന്നതിന് മൊബൈൽ ആപ്പ് നൽകുന്ന ഡിജിറ്റൽ ഫസ്റ്റ്- ക്രെഡിറ്റ് കാർഡ് കൂടിയാണ് വൺകാർഡ്.
Post Your Comments