ThiruvananthapuramLatest NewsKeralaNattuvarthaNews

സോളാർ പീഡന കേസില്‍ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിന് സിബിഐയുടെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: സോളാർ പീഡന കേസില്‍ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിന് സിബിഐയുടെ ക്ലീൻ ചിറ്റ്. വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി.

സോളാർ പീഡന കേസിൽ സിബിഐ ക്ലീൻ ചിറ്റ് നല്‍കുന്ന നാലാമത്തെ നേതാവാണ് കെസി വേണുഗോപാൽ. കെസി വേണുഗോപാൽ കേന്ദ്രമന്ത്രിയായിരിക്കെ, അന്ന് സംസ്ഥാന മന്ത്രിയായിരുന്ന എപി അനിൽകുമാറിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വെച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.

ക്രിസ്തുമസ്-പുതുവത്സരം; ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി: മന്ത്രി വീണ ജോര്‍ജ് 

പീഡന സമയത്ത് ധരിച്ചതായി പറയുന്ന രണ്ട് സാരികളും പരാതിക്കാരി ഹാജരാക്കിയിരുന്നു.
എന്നാൽ ശാസ്ത്രീയ പരിശോധന കൂടി നടത്തിയാണ് പരാതി സിബിഐ തള്ളിയത്. വേണുഗോപാൽ പീഡിപ്പിക്കുന്നത് ഒരു സാക്ഷി ചിത്രീകരിച്ചുവെന്ന് ഉയർന്ന ആരോപണം വ്യാജമാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button