സ്ത്രീകളിൽ ഏറ്റവും അധികം കണ്ടുവരുന്ന രോഗമാണ് ബ്രസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളിൽ ഇത് സാധാരണയായി കാണപ്പെടുന്നു. അതിനാൽ സ്തനാർബുദം കൈകാര്യം ചെയ്യുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സമയബന്ധിതമായ സ്ക്രീനിംഗ് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഒരു കാരണവശാലും സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ സ്ത്രീകൾ അവഗണിക്കരുത്. ക്യാൻസർ കൈകാര്യം ചെയ്യാൻ നിങ്ങൾ ഉടനടി വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. നിലവിൽ സ്തനാർബുദ കേസുകൾ രാജ്യത്ത് കുതിച്ചുയരുകയാണ്. കാരണം 28 ഇന്ത്യൻ സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദം വരാൻ സാധ്യതയുണ്ട്. അതേസമയം ഗ്രാമീണ വിഭാഗത്തേക്കാൾ നഗരങ്ങളിലെ സ്ത്രീകളിൽ ഇത് കൂടുതലാണ്.
‘സ്തനാർബുദത്തിന്റെ ലക്ഷണങ്ങളും സ്തനത്തിലോ കക്ഷത്തിനടിയിലോ ഉള്ള ഒരു മുഴ അല്ലെങ്കിൽ തടിപ്പ്, ഡിസ്ചാർജ്, സ്‌തനത്തിന്റെ വലുപ്പത്തിലുള്ള മാറ്റം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലിംഗഭേദം, പ്രായം, BRCA മ്യൂട്ടേഷൻ എന്നിവയാണ് ഈ ക്യാൻസറിനെ ക്ഷണിച്ചുവരുത്തുന്ന കാരണങ്ങൾ. ഈ ക്യാൻസർ നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തെ ബാധിക്കും.
സ്തനാർബുദത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് അതിന്റെ ലക്ഷണങ്ങളെ കുറിച്ച് ഒരാൾക്ക് സമഗ്രമായ അറിവ് ഉണ്ടായിരിക്കണം. ക്യാൻസർ സാധ്യത ഇല്ലാതാക്കാൻ സമയബന്ധിതമായി മാമോഗ്രാം എടുക്കുകയോ അല്ലെങ്കിൽ പതിവായി സ്വയം സ്തനപരിശോധന നടത്തുകയോ ചെയ്യുന്നതാണ് നല്ലത്.
നല്ല സമതുലിതമായ ജീവിതശൈലി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. മദ്യം ഒഴിവാക്കുക, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവ് പരിശോധനകൾ നടത്തുക, കാൻസർ സ്‌ക്രീനിംഗ് രീതികളെക്കുറിച്ച് ഡോക്ടറോട് സംസാരിക്കുക. നിങ്ങളുടെ സ്തനങ്ങളുടെ ആരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്.
Post Your Comments