കാഠ്മണ്ഡു: ബിക്കിനി കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി.1970 മുതൽ 1980 വരെ നിരവധി കൊലപാതക കേസുകളിൽ പ്രതിയായിട്ടുള്ള ശോഭരാജ് 19 വർഷങ്ങൾക്ക് ശേഷമാണ് ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. നേപ്പാൾ ജയിലിൽ നിന്ന് പോലീസ് വാനിൽ ചാൾസ് പുറപ്പെടുന്നത് കണ്ടതായും ശോഭരാജിന്റെ പാസ്പോർട്ടും വിസയും ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എഎഫ്പി റിപ്പോർട്ട് ചെയ്തു.
‘ബിക്കിനി കില്ലർ’ എന്നറിയപ്പെടുന്ന 78 കാരനായ ചാൾസ് ശോഭരാജിനെ ഫ്രാൻസിലേക്ക് നാടുകടത്തുന്നതിന് മുന്നോടിയായി ഇമിഗ്രേഷൻ തടങ്കലിലേക്ക് മാറ്റുകയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾക്ക് നിരവധി രാജ്യങ്ങളുടെ വ്യാജ പാസ്പോർട്ടുകൾ ഉള്ളതിനാൽ, യഥാർത്ഥ പാസ്പോർട്ട് തിരിച്ചറിഞ്ഞതിന് ശേഷം മാത്രമേ ഫ്രഞ്ച് എംബസിയ്ക്ക് വിസ നടപടികൾ ആരംഭിക്കാൻ കഴിയൂ.
രാവിലെ നടക്കാനിറങ്ങിയ യുവാവിനെ വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
നേരത്തെ, പ്രായാധിക്യം കണക്കിലെടുത്താണ് നേപ്പാൾ സുപ്രീം കോടതി ചാൾസ് ശോഭരാജിന് ജയിൽ മോചനം അനുവദിച്ചത്. ജയിൽ മോചിതനായി 15 ദിവസത്തിനകം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിരുന്നു. കൊലപാതകം, മോഷണം, വഞ്ചന തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ചാൾസ് ശോഭരാജ് വിനോദസഞ്ചാരത്തിനെത്തിയിരുന്ന 20ലധികം വിദേശവനിതകളെ ക്രൂരമായി കൊലപ്പെടുത്തിയിട്ടുണ്ട്.
Post Your Comments