തിരുവനന്തപുരം: കോവിഡ് കേസുകളില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ജാഗ്രത വേണമെന്ന് കേന്ദ്രത്തിന്റെ നിര്‍ദ്ദേശമുണ്ട്. നിലവില്‍ കോവിഡ് കേസുകളില്‍ കാര്യമായ വര്‍ദ്ധനവില്ലെങ്കിലും പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ആവശ്യം വന്നാല്‍ കോവിഡ് പരിശോധനകള്‍ കൂട്ടുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ശബരിമല തീര്‍ത്ഥാടകരുടെ കാര്യത്തില്‍ നിലവില്‍ യാതൊരു ആശങ്കകളുമില്ലെന്നും മന്ത്രി പറഞ്ഞു.
Read Also:ടെലികോം വിപണിയിൽ വീണ്ടും ചുവടുറപ്പിച്ച് ജിയോ, ഒക്ടോബറിലെ കണക്കുകൾ പുറത്തുവിട്ട് ട്രായ്
അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മണ്‍സൂഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കോവിഡ് അവസാനിച്ചിട്ടില്ലെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ രാജ്യം സജ്ജമാണ്. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കും. കൊവിഡ് പ്രതിരോധ വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് എല്ലാവരും എടുക്കണമെന്നും ആള്‍കൂട്ടങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
Post Your Comments