KeralaCinemaMollywoodLatest NewsIndiaBollywoodNewsHollywoodEntertainmentKollywoodMovie Gossips

മിഷൻ ഇംപോസിബിൾ ഏഴാം ഭാഗത്തിൽ പ്രഭാസ് അഭിനയിക്കുന്നുവെന്ന വാർത്ത വ്യാജമെന്ന് സംവിധായകൻ

ചിത്രത്തില്‍ ഒരു കഥാപാത്രമായി പ്രഭാസും എത്തുന്നുണ്ടെന്ന് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ടോം ക്രൂസ് ചിത്രമായ മിഷൻ ഇംപോസിബിൾ ഏഴാം ഭാഗത്തിൽ പ്രഭാസ് അഭിനയിക്കുന്നുവെന്ന വാർത്ത വ്യാജമെന്ന് സിനിമയുടെ സംവിധായകൻ ക്രിസ്റ്റഫര്‍ മക് ക്വാറി. മിഷന്‍ ഇംപോസിബിള്‌ 7 ട്രെന്‍ഡിംഗ് ടോപ്പിക് ആയതിനു പിന്നാലെ ചിത്രത്തില്‍ ഒരു കഥാപാത്രമായി പ്രഭാസും എത്തുന്നുണ്ടെന്ന് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതോടെ ഒരു ആരാധകൻ ചിത്രത്തിന്റെ സംവിധായകനായ ക്രിസ്റ്റഫര്‍ മക് ക്വാറിയെ ടാഗ് ചെയ്ത് പ്രചരണത്തിലെ സത്യാവസ്ഥ ആരായുകയായിരുന്നു. ഇതിനു മറുപടിയായാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.

ചിത്രത്തിൽ ഇന്ത്യൻ നടനായ പ്രഭാസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടെന്നും അത് ശരിയാണോ എന്നുമായിരുന്നു ആരാധകന്റെ ചോദ്യം. എന്നാല്‍ പ്രചരണം വ്യാജമാണെന്ന് ക്രിസ്റ്റഫര്‍ മക് ക്വാറി മറുപടി നൽകുകി. “അദ്ദേഹം പ്രതിഭാശാലിയാണ്, പക്ഷേ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. ഇന്‍റര്‍നെറ്റിലേക്ക് സ്വാഗതം”, മക് ക്വാറി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button