Latest NewsKeralaNews

കൊറോണയുടെ പുതിയ വകഭേദം, സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം: ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജാഗ്രതയോടെ വേണം

തിരുവനന്തപുരം: കൊറോണയുടെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഉത്സവ സീസണ്‍, ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ എന്നിവ വരുന്നതിനാല്‍ ജാഗ്രത വേണം. കൂടുതല്‍ സാമ്പിളുകളില്‍ ജനിതക ശ്രേണീകരണ പരിശോധന നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Read Also: തന്നെക്കാൾ മുതിർന്ന സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അകാല വാർദ്ധക്യമോ അതോ ഗുണമോ?

‘നിലവില്‍ സംസ്ഥാനത്ത് കൊറോണ വര്‍ദ്ധനവ് ഇല്ല. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറവാണ്. അതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രാജ്യത്ത് ബിഎഫ്.7 റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ആരോഗ്യവകുപ്പിന്റെ ഉന്നതതല സമിതി യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വ്യക്തിപരമായ ജാഗ്രത എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകണം. പുതിയ വകഭേദം കണ്ടെത്തുന്നതിന് സാമ്പിളുകള്‍ വിധേയമാക്കും. ജനിതക ശ്രേണീകരണ പരിശോധന കൂടുതലായി നടത്താന്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാക്സിനേഷന്‍ സെന്ററുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഉപയോഗപ്പെടുത്തണം. പ്രായമായവരെയും മറ്റ് രോഗങ്ങളുള്ളവരെയും ശ്രദ്ധിക്കണം. ചൈനയിലെ സാഹചര്യം നമ്മുടേതില്‍ നിന്ന് വ്യത്യസ്തമാണെന്നതിനാല്‍ ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ല’,ആരോഗ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button