MollywoodLatest NewsCinemaNewsEntertainmentMovie Gossips

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന ‘ജവാനും മുല്ലപ്പൂവും’: പുതിയ ഗാനം റിലീസായി

കോച്ചി: സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയിലെ പുതിയ ഗാനം റിലീസായി. 4 മ്യൂസിക്കിന്റെ സംഗീത സംവിധാനത്തിൽ ബികെ ഹരിനാരായണൻ്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് വിജയ് യേശുദാസാണ്. ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിലെ “ഒന്നു തൊട്ടേ അന്ന് തൊട്ടേ” എന്ന ഗാനം ഒരു നാട്ടിൻപുറത്തെ കഥ പറയുന്ന രീതിയിലുള്ള കലാലയ ജീവിതം ഓർമ്മപ്പെടുത്തുന്ന പഴമയുടെ കാലത്തേക്ക് കൊണ്ടുപോകുന്ന രീതിയിൽ ആണ് ഗാനത്തിലെ ചിത്രീകരണം നടത്തിയിരിക്കുന്നത്.

നവാഗതനായ രഘുമേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ ആണ്. ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. രാഹുൽ മാധവ്, ബേബി സാധിക മേനോൻ,ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

കേന്ദ്രമന്ത്രി വി.മുരളീധരന്‍ കേരളത്തിന്റെ അംബാസിഡര്‍, വഹാബിനോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ്

ക്യാമറ: ഷാൽ സതീഷ്, എഡിറ്റർ: സനൽ അനിരുദ്ധൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, അസോസിയേറ്റ് പ്രൊഡ്യൂസർ: ആർഡി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാളവിക എസ് ഉണ്ണിത്താൻ, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാബുരാജ് ഹരിശ്രി, അസോ. ഡയറക്ടർ: രാജേഷ് കാക്കശ്ശേരി, ആർട്ട് അശോകൻ ചെറുവത്തൂർ, സംഗീതം: 4 മ്യൂസിക്സ് & മത്തായി സുനിൽ, ഗാനരചന: ബികെ ഹരിനാരായണൻ & സുരേഷ് കൃഷ്ണൻ, കൊറിയോഗ്രാഫർ: അയ്യപ്പദാസ് വിപി, കോസ്റ്റ്യൂം: ആദിത്യ നാണു, മേക്കപ്പ്: പട്ടണം ഷാ, സൗണ്ട് ഡിസൈൻ: ചാൾസ്, പിആർഒ: പി.ശിവപ്രസാദ്, വിഎഫ്എക്സ്: ജിഷ്ണു പി ദേവ്, സ്റ്റിൽസ്: ജിതിൻ മധു, ഡിസൈൻസ്: മാമിജോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം ജനുവരി റിലീസായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button