തിരുവനന്തപുരം: ദോഹ മെട്രോ ട്രെയിനുകളിൽ ഗോൾഡ്, ഫാമിലി ക്ലാസ് സേവനങ്ങൾ പുനരാരംഭിക്കും. വെള്ളിയാഴ്ച്ച മുതലാണ് സേവനങ്ങൾ പുന:രാരംഭിക്കുന്നത്. ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ലോകകപ്പ് ടൂർണമെന്റ് നടക്കുന്ന കാലയളവിൽ പരമാവധി യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി ദോഹ മെട്രോ ട്രെയിനുകളിൽ സ്റ്റാൻഡേർഡ് ക്ലാസ് സേവനങ്ങൾ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഗോൾഡ്, ഫാമിലി ക്ലാസ് സേവനങ്ങൾ നിർത്തലാക്കിയത്. ലോകകപ്പ് മത്സരങ്ങൾ അവസാനിച്ചതിന് പിന്നാലെയാണ് സേവനങ്ങൾ പുനരാരംഭിക്കുന്നത്.
ഡിസംബർ 23 മുതൽ യാത്രികർ തങ്ങളുടെ കൈവശമുള്ള ട്രാവൽ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള ക്ലാസുകളിലുള്ള കാരിയേജുകളിൽ യാത്ര ചെയ്യാൻ ശ്രദ്ധിക്കണമെന്നാണ് ദോഹ മെട്രോ അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
Post Your Comments