ഡൽഹി: രാജ്യത്തെ കൊറോണ വ്യാപനം സംബന്ധിച്ച സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഈ യോഗത്തിന് ശേഷം മാസ്‌ക് ധരിക്കാനും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനും പ്രധാനമന്ത്രി മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജീനോം സീക്വന്‍സിംഗും കോവിഡ് ടെസ്റ്റിംഗും വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനങ്ങൾക്കും ആരോഗ്യ മന്ത്രാലയത്തിനും പ്രധാനമന്ത്രി നിര്‍ദ്ദേശം നൽകി.
കോവിഡ് വ്യാപനത്തില്‍ ജാഗ്രത പുലര്‍ത്തണം. മാസ്‌ക് ഉപയോഗിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണം. പ്രായമായവരും മറ്റും കരുതല്‍ ഡോസ് എടുക്കണമെന്നും സംസ്ഥാനങ്ങള്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വാക്സീനുകളും മരുന്നുകളും ആശുപത്രികളില്‍ ഉറപ്പുവരുത്തണമെന്നും രാജ്യാന്തര വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
Post Your Comments