CinemaMollywoodLatest NewsNews

വികെ പ്രകാശിന്റെ സോഷ്യൽ ത്രില്ലർ ‘ലൈവി’ന്റെ ചിത്രീകരണം പൂർത്തിയായി

വികെ പ്രകാശും തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ലൈവ്’. ഇപ്പോഴിതാ, ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഒരു സോഷ്യൽ ത്രില്ലർ ചിത്രമാണ് ‘ലൈവ്. ശക്തമായ സമകാലിക പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ഈ ചിത്രം, മലയാള സിനിമയിൽ ഇതുവരെ കാണാത്ത വ്യത്യസ്തമായ സിനിമാ അനുഭവമാകുമെന്നാണ് സൂചന.

നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ഉദ്വേഗജനകമായ ടൈറ്റിൽ പോസ്റ്റർ സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. ഫിലിംസ് 24ന്റെ ബാനറിൽ ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

നിഖിൽ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. സുനിൽ എസ് പിള്ളയാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. അൽഫോൺസ് സംഗീത സംവിധാനവും ദുന്ദു രഞ്ജീവ്‌ കലാസംവിധാനവും നിർവ്വഹിക്കുന്നു. ട്രെൻഡ്സ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ലൈൻ- പ്രൊഡക്ഷൻ, ലൈൻ പ്രൊഡ്യൂസർ ബാബു മുരുകൻ.

Read Also:- മദ്യധനം സര്‍വ്വ ധനാല്‍ പ്രധാനം! ലോകകപ്പ് മത്സരം കേരള സംസ്ഥാന ഖജനാവിനെ ശക്തിപ്പെടുത്തി: അഡ്വ. ജയശങ്കര്‍

ചീഫ് അസോസിയേറ്റ് ഡയറക്ടർ – ആശിഷ് കെ, സൗണ്ട് ഡിസൈനർ – അജിത എ ജോർജ്, മേക്കപ്പ് – രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം – ആദിത്യ നാനു, പ്രൊഡക്ഷൻ കൺട്രോളർ – ജിത്ത് പിരപ്പനംകോട്, സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button