ഡല്‍ഹി: തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് പ്രതിമാസം ആറായിരം രൂപ വീതം ധനസഹായമായി കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചാരണം നടന്നിരുന്നു. പ്രധാനമന്ത്രി ബെറോജ്ഗരി ഭട്ട യോജന പ്രകാരം തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് ആറായിരം രൂപ വീതം നല്‍കുമെന്ന സന്ദേശമാണ് വ്യാപകമായി പ്രചരിച്ചിരുന്നത്.
എന്നാല്‍, പ്രചാരണം വ്യാജമാണെന്നും ഇത്തരത്തില്‍ ധനസഹായം നല്‍കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ബെറോജ്ഗരി ഭട്ട യോജന എന്ന പേരില്‍ ഒരു കേന്ദ്രസര്‍ക്കാര്‍ പദ്ധതിയും ഇല്ലെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വ്യക്തമാക്കുന്നു.
एक वायरल #Whatsapp मैसेज में दावा किया जा रहा है कि प्रधानमंत्री बेरोजगारी भत्ता योजना के तहत सरकार बेरोजगार युवाओं को हर महीने ₹6,000 का भत्ता दे रही है। #PIBFactCheck
▶️यह मैसेज फर्जी है।
▶️भारत सरकार ऐसी कोई योजना नहीं चला रही।
▶️कृपया ऐसे मैसेज फॉरवर्ड ना करें। pic.twitter.com/XDUURi2ahH
— PIB Fact Check (@PIBFactCheck) December 19, 2022
‘തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് പ്രതിമാസം ആറായിരം രൂപ വീതം ധനസഹായമായി നല്‍കുമെന്നാണ് വാട്‌സ് ആപ്പ് സന്ദേശം. ഇത് വ്യാജമാണ്. കേന്ദ്രസര്‍ക്കാരിന് ഇത്തരത്തിലുള്ള ഒരു പദ്ധതിയില്ല. ഇത്തരം സന്ദേശം ആര്‍ക്കും പങ്കുവെയ്ക്കരുത്,’ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് വ്യക്തമാക്കി.
Post Your Comments