Latest NewsIndiaNews

ഇന്ത്യക്ക് രണ്ട് ‘രാഷ്ട്രപിതാക്കൾ’ ഉണ്ട്, നവ ഇന്ത്യയുടെ പിതാവ് നരേന്ദ്ര മോദി: അമൃത ഫഡ്‌നാവിസ്

നാഗ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആധുനിക ഇന്ത്യയുടെ പിതാവ് എന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. രാജ്യത്തിന് രണ്ട് രാഷ്ട്രപിതാക്കള്‍ ഉണ്ടെന്നായിരുന്നു അമൃതയുടെ പരാമർശം.

എന്നാൽ, മോദിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ചാല്‍ പിന്നെ മഹാത്മാഗാന്ധി ആരാണെന്ന ചോദ്യം അമൃതയ്ക്ക് നേരെ ഉയർന്നു. ‘മഹാത്മാഗാന്ധി രാഷ്ട്രപിതാവാണ്, മോദിജി പുതിയ ഇന്ത്യയുടെ പിതാവാണ്. രണ്ട് രാഷ്ട്രപിതാക്കന്മാരുണ്ട് . ഒരാള്‍ ഈ കാലഘട്ടത്തില്‍ നിന്ന്, ഒരാള്‍ ആ കാലഘട്ടത്തില്‍ നിന്ന്,’ അമൃത ഫഡ്നാവിസ് വ്യക്തമാക്കി.

വി മുരളീധരൻ കേരളത്തിന്റെ അംബാസിഡറാണെന്ന പരാമർശം: ലീഗ് എംപിയോട് വിശദീകരണം തേടും

അതേസമയം, അമൃത ഫഡ്നാവിസിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്ത് എത്തി. ‘ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങള്‍ പിന്തുടരുന്ന ആളുകള്‍ ഗാന്ധിജിയെ വീണ്ടും വീണ്ടും കൊല്ലാന്‍ ശ്രമിക്കുന്നു. നുണകള്‍ ആവര്‍ത്തിക്കുകയും ഗാന്ധിജിയെപ്പോലുള്ള മഹാന്മാരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് ചരിത്രം മാറ്റിമറിക്കുന്നതിലുള്ള വ്യഗ്രതയിലാണ് അവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്,’ കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ യശോമതി താക്കൂര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button