ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവയ്‌ക്കേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. നിലവില്‍ രാജസ്ഥാനില്‍ തുടരുന്ന യാത്രയില്‍ മാസ്‌ക് അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയ്‌ക്കും അശോക് ഗെഹ്‌ലോട്ടിനും കത്തയച്ചു.
കൊവിഡ് നാലാം തരംഗ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പറ്റില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും അദ്ദേഹം കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. കൊവിഡ് 19 പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്ന് പാര്‍ട്ടിക്ക് ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍, ദേശീയ താല്‍പ്പര്യം കണക്കിലെടുത്ത് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് മന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു.
പ്രതിരോധ കുത്തിവെയ്പ് എടുത്തവരെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാവൂ എന്നും മന്ത്രി ഭാരത് ജോഡോ യാത്രയുടെ സംഘാടകരോട് ആവശ്യപ്പെട്ടു. ലോകത്ത് ചൈനയടക്കം പലയിടങ്ങളിലും കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. വാക്സിനേഷന്‍ അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും.
പല രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ച് വരുന്നതിനാല്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും എല്ലാ പോസിറ്റീവ് കേസുകളും ദിവസേന ക്രമപ്പെടുത്തണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ കൊവിഡ് 19 സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും ബുധനാഴ്ച യോഗം നടത്തും. ഇന്ത്യയില്‍ ആഴ്ചയില്‍ 1,200 കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments