പഞ്ചാബ്: കോടികള്‍ വിലമതിക്കുന്ന 25 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്ത് അതിര്‍ത്തി സുരക്ഷാ സേന. പഞ്ചാബിലെ ഫാസില്‍ക ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്ഥാനില്‍ നിന്നുള്ള കള്ളക്കടത്തുകാരുമായി നടത്തിയ ഏറ്റുമുട്ടലിലാണ് ബിഎസ്എഫ് ഹെറോയിന്‍ പിടിച്ചെടുത്തത്. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞ് മുതലെടുത്ത് കള്ളക്കടത്തുകാര് ഓടി രക്ഷപ്പെട്ടുവെന്നും ബിഎസ്എഫ് അറിയിച്ചു.
പഞ്ചാബിലെ ഫാസില്‍ക ജില്ലയിലെ അബോഹര്‍ സെക്ടറില്‍ നിന്നാണ് ഹെറോയിന്‍ കണ്ടെടുത്തത്. അതിര്‍ത്തിയില്‍ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബിഎസ്എഫ് സേന നിരവധി റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ബിഎസ്എഫിന്റെയും പഞ്ചാബ് പോലീസിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് ശക്തമായ തിരച്ചില്‍ തുടരുകയാണ്.
‘പുലര്‍ച്ചെ 2 മണിക്ക് അതിര്‍ത്തിയ്ക്ക് സമീപം സംശയാസ്പദമായ ചലനം ശ്രദ്ധയില്‍പ്പെട്ടു. ഞങ്ങള്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. കനത്ത മൂടല്‍മഞ്ഞ് മുതലെടുത്ത് കള്ളക്കടത്തുകാര് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശം മുഴുവന്‍ സേന വളഞ്ഞിരിക്കുകയാണ്,’ ‘ ഫാസില്‍ക എസ്എസ്പി ഭൂപീന്ദര്‍ സിംഗ് സിദ്ധുവ്യക്തമാക്കി.
Post Your Comments