ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാനില്‍ വിദ്യാര്‍ത്ഥിനികളുടെ സര്‍വ്വകലാശാലാ പ്രവേശനം തടഞ്ഞ താലിബാന്റെ നടപടിക്കെതിരെ പാകിസ്ഥാന്‍ രംഗത്ത്. വിദ്യാര്‍ഥിനികളുടെ ഉന്നതവിദ്യാഭ്യാസം താല്‍കാലികമായി വിലക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. ഇസ്ലാമിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി വിദ്യാഭ്യാസത്തിനുള്ള അവകാശം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടെന്ന് പാകിസ്ഥാൻ പ്രസ്താവനയിൽ വ്യക്തമാക്കി.
‘അഫ്ഗാനിസ്ഥാനിലെ വിദ്യാര്‍ത്ഥിനികളുടെ സര്‍വ്വകലാശാലകളിലെ ഉന്നത വിദ്യാഭ്യാസം വിലക്കിയതില്‍ പാകിസ്ഥാന് നിരാശയുണ്ട്. ഈ വിഷയത്തില്‍ പാകിസ്ഥാന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. ഇസ്ലാമിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഓരോ പുരുഷനും സ്ത്രീക്കും വിദ്യാഭ്യാസത്തിനുള്ള അന്തര്‍ലീനമായ അവകാശമുണ്ടെന്ന് ഞങ്ങള്‍ ശക്തമായി വിശ്വസിക്കുന്നു. എടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് അഫ്ഗാന്‍ അധികൃതരോട് ശക്തമായി ആവശ്യപ്പെട്ടു’, പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സർവ്വകലാശാലകളിൽ വിലക്ക് ഉടൻ നടപ്പാക്കണമെന്നും രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ പഠിക്കുന്ന പെൺകുട്ടികളെ പുറത്താക്കണമെന്നും താലിബാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമന്ത്രി നേദ മുഹമ്മദ് നദീമാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. സ്ത്രീകൾക്ക് മാത്രമായുള്ള സർവ്വകലാശകൾ അടച്ചു പൂട്ടുമെന്നും താലിബാൻ നിർദ്ദേശത്തിൽ പറയുന്നു.
Post Your Comments