
പത്തനംതിട്ട: തിരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ വൈറലായ സ്ഥാനാര്‍ഥികള്‍ പലരായിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്നു പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. വിബിത ബാബു. ഫലം പുറത്തു വന്നപ്പോൾ ഇവർക്ക് കനത്ത തോൽവി ഉണ്ടായെങ്കിലും ഇപ്പോൾ പോലീസ് കേസും ആയിരിക്കുകയാണ്.
ലക്ഷങ്ങളുടെ തട്ടിപ്പ് കേസാണ് ഇവർക്കെതിരെ അമേരിക്കൻ മലയാളി നൽകിയിരിക്കുന്നത്. 14 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയുമായി കടുത്തുരുത്തി സ്വദേശിയായ അമേരിക്കൻ മലയാളി മാത്യു സെബാസ്റ്റ്യൻ ആണ് തിരുവല്ല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ താൻ ഒരു കേസിനു വാങ്ങിയ ഫീസ് ആണെന്നും കൂടാതെ ചില ചാരിറ്റി പ്രവർത്തനങ്ങൾക്കായി വാങ്ങിയ പണമാണ് അതെന്നുമാണ് വിബിത പറയുന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥാനാർഥിയായിരുന്ന സമയത്ത് വിബിതയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗ്ലാമർ താരമായ സ്ഥാനാർഥി എന്ന പരിവേഷമായിരുന്നു ഇവർക്ക്.
Post Your Comments