അബുദാബി: സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ. പുതുവർഷാരംഭത്തോട് അനുബന്ധിച്ചാണ് നടപടി. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി ഒന്നിനാണ് അവധി.
സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത ഔദ്യോഗിക അവധികൾ സംബന്ധിച്ച യുഎഇ കാബിനറ്റ് തീരുമാനപ്രകാരമാണ് അവധി.
Post Your Comments