തിരുവന്തപുരം: സംസ്ഥാനത്ത് ബഫര്‍ സോണ്‍ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെടാന്‍ ഒരുങ്ങുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതി വന്നാല്‍ ഉറപ്പായും താന്‍ പരിശോധിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. നിലവില്‍ കര്‍ഷകരുടെ നിവേദനമൊന്നും ലഭിച്ചില്ല. വിഷയത്തില്‍ നിയമ ലംഘനം ഉണ്ടായാല്‍ ഉറപ്പായും പരിശോധിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളിലെ രാഷ്ട്രീയ നിയമനങ്ങളിലും സര്‍വകലാശാലകളിലെ അനധികൃത നിയമനങ്ങളിലും സര്‍ക്കാരുമായി തുറന്ന പോരിലേര്‍പ്പെട്ട ഗവര്‍ണര്‍ക്ക് വലിയ പിന്തുണയാണ് പൊതുസമൂഹത്തില്‍ നിന്ന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് വലിയ പ്രതിഷേധമുയര്‍ന്നുകൊണ്ടിരിക്കുന്ന ബഫര്‍ സോണ്‍ വിഷയത്തിലും ജനങ്ങളുടെ ആശങ്കകള്‍ പരിഗണിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയത്. അതേസമയം, ബഫര്‍ സോണ്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും.
Post Your Comments