News

വൈദ്യുതി തൂണുകളില്‍ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്യുന്നവര്‍ക്ക് എതിരെ നടപടി കടുപ്പിക്കാന്‍ കെഎസ്ഇബി

കാക്കനാട്: വൈദ്യുതി തൂണുകളില്‍ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്യുന്നവര്‍ക്ക് എതിരെ നടപടി കടുപ്പിക്കാന്‍ കെഎസ്ഇബി. ഇത്തരത്തില്‍ പോസ്റ്റുകളില്‍ പരസ്യം പതിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസും പിഴയും ചുമത്തും. പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തിയാണ് കേസെടുക്കുക.

Read Also:ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് പിടിയില്‍

വൈദ്യുതി അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഉടനടി പൊതുജനങ്ങള്‍ക്ക് അറിയിക്കാനായി വൈദ്യുതി പോസ്റ്റുകളില്‍ മഞ്ഞ പെയിന്റ് അടിച്ച് നമ്പര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ നമ്പര്‍ രേഖപ്പെടുത്തിയ ഭാഗത്താണ് പലരും പരസ്യം പതിക്കുന്നത്. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് കെഎസ്ഇബി.

തൂണുകളില്‍ കൊടിതോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും കെട്ടുന്നത് അറ്റകുറ്റപ്പണിക്കെത്തുന്ന ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. അപകടങ്ങള്‍വരെ ഉണ്ടാകാനുള്ള സാഹചര്യങ്ങളും സൃഷ്ടിക്കുന്നു. ഇതുംകൂടി കണക്കിലെടുത്താണ് നിയമനടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button